‘ഇ​ത്ര ദൂ​രം’ ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ക്കി

മ​നാ​മ : വാ​ല​ന്റൈ​ൻ​സ് ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​നി​ൽ ഒ​രു സം​ഘം ക​ലാ​കാ​ര​ന്മാ​ർ ‘ഇ​ത്ര ദൂ​രം’ എ​ന്ന പേ​രി​ൽ യു ​ട്യൂ​ബി​ൽ ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ക്കി. ചി​ത്ര​ത്തി​ൽ, വേ​ർ​പി​രി​ഞ്ഞ പ്ര​ണ​യി​താ​ക്ക​ൾ ഏ​റെ കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടു​മു​ട്ടു​ന്ന മ​നോ​ഹ​ര രം​ഗ​ങ്ങ​ൾ സ്വാ​ഭാ​വി​ക​ത​യോ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്റെ ക​ഥ​യും സം​വി​ധാ​ന​വും അ​ച്ചു അ​രു​ൺ രാ​ജ് നി​ർ​വ​ഹി​ച്ചു. കി​രീ​ടം ഉ​ണ്ണി ഛായാ​ഗ്ര​ഹ​ണ​വും സ​ന്ദീ​പ് ചി​ത്ര​സം​യോ​ജ​ന​വും കൈ​കാ​ര്യം ചെ​യ്തു.

സൃ​ഷ്ടി​പ​ര​മാ​യ പി​ന്തു​ണ ജെ​ന്നി​ഫ​ർ ലാ​ലി ജോ​ൺ ആ​ൻ​ഡ് ആ​തി​ര, ശ​ബ്‌​ദ മി​ശ്ര​ണം നി​ഖി​ൽ വ​ട​ക​ര, പി.​ആ​ർ.​ഒ മി​ഥു​ൻ, സാ​ങ്കേ​തി​ക സ​ഹാ​യം പ്രേ​മം ശേ​ഖ​ർ, ന​ന്ദു ര​ഘു​നാ​ഥു, ഷാ​ജ​ഹാ​ൻ അ​ച്ചു അ​രു​ൺ രാ​ജ്, ഹ​ർ​ഷ ബാ​ല എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ണ​യ​ത്തി​ന്റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തും, വേ​ർ​പി​രി​ഞ്ഞ പ്ര​ണ​യി​താ​ക്ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ്നേ​ഹ​ബ​ന്ധ​വും തെ​ളി​യി​ക്കു​ന്ന​തു​മാ​ണ് ‘ഇ​ത്ര ദൂ​രം’ എ​ന്ന ഹ്ര​സ്വ​ചി​ത്രം.

Tags:    
News Summary - 'So Far' short film released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.