എസ്.എൻ.സി.എസ് ഭരണസമിതി അംഗങ്ങൾ അംബാസഡർ വിനോദ് കെ. ജേക്കബിനോടൊപ്പം

എസ്.എൻ.സി.എസ് ഭരണസമിതി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ( എസ്.എൻ.സി.എസ്) യുടെ പുതിയ ഭരണസമിതി അംഗങ്ങൾ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ചെയർമാൻ സുനീഷ് സുശീലന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഭരണസമിതിയിലെ പ്രമുഖ ഭാരവാഹികളും പങ്കെടുത്തു. സൊസൈറ്റിക്കും ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനും നൽകിവരുന്ന നിരന്തരമായ പിന്തുണയ്ക്കും സഹകരണത്തിനും ഉള്ള അകമഴിഞ്ഞ കൃതജ്ഞതയും ആദരവും മുൻനിർത്തി അംബാസഡർക്ക് ചെയർമാൻ ഉപഹാരവും കൈമാറി.

സൊസൈറ്റി വരുംദിവസങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അംബാസഡറുമായി ഫലപ്രദമായ ചർച്ചകൾ നടന്നു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളായ സാഹോദര്യവും സമത്വവും ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയ ഭരണസമിതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.

സ്ഥാനമേറ്റെടുത്ത പുതിയ ഭരണസമിതിക്ക് അംബാസഡർ ആശംസകൾ നേർന്നു. ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എസ്.എൻ.സി.എസ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, സംഘടനയുടെ ഭാവി പരിപാടികൾക്ക് എല്ലാവിധ വിജയങ്ങളും ആശംസിച്ചു.

ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഇന്ത്യൻ എംബസിയുടെ നിരന്തരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും ഭരണസമിതി അംബാസഡർക്ക് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - SNCs governing body met the ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.