????????? ???? ??????????, ????? ??????????

സിംസ്​ സ്​റ്റാർ ഹണ്ട്​:  ഓസ്​റ്റിൻ റോയ് ഫ്രാൻസിസിനും മെറീന ഫ്രാൻസിസിനും കിരീടം

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) സംഘടിപ്പിച്ച ‘സ്​റ്റാർ ഹണ്ട് 2017’ൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓസ്​റ്റിൻ റോയ് ഫ്രാൻസിസും, പെൺകുട്ടികളുടെ വിഭാഗത്തിൽ മെറീന ഫ്രാൻസിസും കിരീടം നേടി.  സബ് ജൂനിയർ വിഭാഗത്തിൽ അഡോൺ മാത്യു ആൻറണി, ജൂനിയർ വിഭാഗത്തിൽ ഏബെൽ അലക്സ് മാത്യൂസ്, സീനിയർ വിഭാഗത്തിൽ ജെനിറ്റ ജോയ്‌സൺ എന്നിവർ ഗ്രൂപ്പ് ജേതാക്കളായി. വിജയികൾക്ക് ഡിസംബർ 15ന്​ സിംസ് ഹാളിൽ നടക്കുന്ന സ്​റ്റാർഹണ്ട് ഫിനാലെയിൽ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകുമെന്ന്  പ്രസിഡൻറ്​ ബെന്നി വർഗീസ്‌, സെക്രട്ടറി നെൽസൺ വർഗീസ്, സ്​റ്റാർഹണ്ട് ജനറൽ കൺവീനർ റോജി ജോസഫ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.  
എല്ലാ മത്സരങ്ങളിലും ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കും പ​െങ്കടുത്തവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. 
മോട്ടിവേഷൻ പ്രഭാഷകയായ ജിലു മാരിയറ്റ് തോമസ് ഫിനാലെയിൽ മുഖ്യാഥിതിയായി  പ​െങ്കടുക്കും. എല്ലാ മത്സരാർഥികളും ഡിസംബർ 15ന്​  എട്ടുമണിക്ക് മുമ്പ്​ സിംസ് ഹാളിൽ എത്തണം.
Tags:    
News Summary - sis star hunt bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.