Posted On
date_range Updated On
date_range ‘വൈറ്റ്’ എന്ന ചെറുകഥാ സമാഹാരം: പുസ്തക പ്രകാശനം ഇന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം മെംബർഷിപ് സെക്രട്ടറി വിനോദ് അളിയതിന്റെ ആദ്യ രചനയായ ‘വൈറ്റ്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഇന്ന് നടത്തും. കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 1, ഞായാറാഴ്ച) രാത്രി 8ന് സമാജത്തിലെ ബാബുരാജ് ഹാളിൽ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പുസ്തക പ്രകാശനം നിർവഹിക്കും. സെക്രട്ടറി വർഗീസ് കാരക്കൽ ആദ്യ കോപ്പി സ്വീകരിക്കും. കേരളീയ സമാജം മലയാളം പാഠശാല പ്രിൻസിപ്പൽ ബിജു എം. സതീഷ് പുസ്തകം പരിചയപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.