മനാമ: ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ ശൈഖ് ഹുസൈൻ മദനി ഉസ്താദ് അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു. ഐ.സി.എഫിന്റെ പിറവി മുതൽ സംഘടനയുടെ അധ്യക്ഷപദവി അലങ്കരിച്ച പണ്ഡിതനാണ് ശൈഖ് ഉസ്സൈൻ മദനി ഉസ്താദ്. അറബികളുൾപ്പെടെ നിരവധി ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന വലിയ പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു ശൈഖ് ഹുസൈൻ മദനി.
ആതിഥ്യമര്യാദയിലും സ്വഭാവത്തിലും അദ്ദേഹത്തിൽനിന്ന് വലിയ മാതൃകകൾ പകർത്താനുണ്ടെന്ന് ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി അനുസ്മരിച്ചു. ഐ.സി.എഫ് ഉപാധ്യക്ഷൻ അബൂബക്കർ ലത്തീഫി അധ്യക്ഷ പ്രഭാഷണം നടത്തി. അസ്ഹർ തങ്ങൾ പ്രാർഥന നിർവഹിച്ചു. മുഹ്സിൻ ഇബ്നു ഹുസൈൻ മദനി, ഉസ്മാൻ സഖാഫി, ഹകീം സഖാഫി കിനാലൂർ, പി.എം. സുലൈമാൻ ഹാജി എന്നിവർ ശൈഖ് മദനി ഉസ്താദിനെ അനുസ്മരിച്ചു സംസാരിച്ചു. ഐ.സി.എഫ് ദഅവ സെക്രട്ടറി അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും ഷംസു പൂകയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.