എം.സി.എം.എ ഓഫിസ് സന്ദർശിക്കാനെത്തിയ ഷാഫി പറമ്പിൽ എം.പിയെ ആദരിക്കുന്നു
മനാമ:ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫിസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. ഷാഫിയെ പ്രസിഡന്റ് ഡോ. സലാം മമ്പാട്ടുമൂല, ട്രഷറർ ലത്തീഫ് മരക്കാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്.
പ്രവാസികളുടെ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന എം.പിയോട് വിവിധ വിമാന കമ്പനികൾ പ്രവാസികളോട് കാണിക്കുന്ന ചൂഷണത്തെക്കുറിച്ച് എം.സി.എം.എ പ്രസിഡന്റ് പ്രവാസികളുടെ ആശങ്ക അറിയിച്ചു. തുടർന്ന് എം.സി.എം.എ സെക്രട്ടറി അനീസ് ബാബു സ്വാഗതം ചെയ്തു. ഭാരവാഹികളോടൊപ്പം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിക്കുകയും ചെയ്തു. നൂറുകണക്കിന് പ്രവാസി തൊഴിലാളികളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി സെൻട്രൽ മാർക്കറ്റിൽ അണിനിരന്നത്. അവരോട് സൗഹൃദം പങ്കിടുകയും അവരുടെ വിഷയങ്ങൾ ചോദിച്ചറിയുകയും ചെയ്താണ് മടങ്ങിയത്.
എം.സി.എം.എ ഭാരവാഹികളായ ഷഫീൽ യൂസഫ്, ശ്രീജേഷ് വടകര, അവിനാശ്, മുനീർ വല്യക്കോട്, ഷമീർ, നജീബ് യോഗേഷ്, ജീദ് ടിപി രക്ഷാധികാരി യൂസഫ് മമ്പാട്ടുമൂല, ഓ.ഐ.സി.സി ഭാരവാഹികളായ നിസാർ കുന്ദംകുളത്തിങ്കൽ, റംഷാദ് അയലക്കാട്, സുബിനാസ് കിട്ടു, ചന്ദ്രൻ വളയം, ഷമീം കെ.സി, ശ്രീജിത്ത് പനായി ബോബി, സുനീഷ് അനെരി തുടങ്ങിയവർ എം.പിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.