ഭാ​ഗി​ക​മാ​യി വി​ദ്യാ​ര്‍ഥി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ സ്​​കൂ​ളു​ക​ള്‍ ഒ​രു​ങ്ങി

മനാമ: ഭാഗികമായി വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്​കൂളുകള്‍ ഒരുങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആവശ്യമായ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് അധ്യാപകര്‍ക്ക് സ്​കൂളുകളിലെത്താനുള്ള ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സുരക്ഷിതമായ അന്തരീക്ഷത്തില്‍ അധ്യാപകര്‍ക്ക് സ്​കൂളുകളിലെത്താന്‍ കഴിയുമെന്നും ഊഴംവെച്ച് വിദ്യാര്‍ഥികൾക്ക്​ സമീപഭാവിയില്‍ സ്​കൂളുകളില്‍ പഠനം നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഖാലിദ് ഗരീബ് വ്യക്തമാക്കി.

സ്​കൂള്‍ ജീവനക്കാർക്ക്​ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങള്‍ ൈകകാര്യം ചെയ്യാന്‍ സ്​കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ടീമുകള്‍ക്ക് രൂപംനല്‍കി.

സ്​കൂളുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്​ ശരീരോഷ്​മാവ് പരിശോധിക്കും. സാമൂഹിക അകലവും ഉറപ്പുവരുത്തും. വിദ്യാർഥികൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഇടവിട്ട് ശുചീകരിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളും നൽകിയിട്ടുണ്ട്​. കോവിഡ് ബാധ സംശയിക്കുന്ന സന്ദർഭങ്ങളിൽ ആരോഗ്യ അധികൃതരെ ഉടൻ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.ക്ലാസുകളില്‍ ഒന്നര മീറ്റര്‍ അകലത്തില്‍ സ്​റ്റഡി ടേബിളുകള്‍ ഇടണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.