ഗൾഫ് മാധ്യമം ‘അക്ഷരവെളിച്ചം’ പദ്ധതി സ്പോൺസർഷിപ് ജാഫർ മൈതാനിയിൽ നിന്നും ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങുന്നു

അക്ഷരവെളിച്ചം’ പദ്ധതി: സ്പോൺസർഷിപ് സ്വീകരിച്ചു

മനാമ: ഗൾഫ്മാധ്യമം ‘അക്ഷരവെളിച്ചം’ പദ്ധതിയുടെ സ്പോൺസർഷിപ്പ് സ്വീകരിച്ചു. മുഹറഖിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ ജാഫർ മൈതാനിയിൽ നിന്നും സ്പോൺസർഷിപ്പ്, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങി. റീജനൽ മാനേജർ ജലീൽ അബ്ദുള്ള സന്നിഹിതനായിരുന്നു. ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.എം സുബൈർ, ബ്യൂറോ ചീഫ് ബിനീഷ് തോമസ്,സർക്കുലേഷൻ ഇൻചാർജ് ലത്തീഫ് പറമ്പത്ത് എന്നിവർ പങ്കടുത്തു.ഗൾഫ്മാധ്യമം രജത ജൂബിലിയുടെ ഭാഗമായാണ് കൂടുതൽ വായനക്കാരിലേക്ക് വാർത്തകളെത്തിക്കുന്നതിനായി ‘അക്ഷരവെളിച്ചം’ പദ്ധതി ആവിഷ്‍കരിച്ചിരിക്കുന്നത്. ‘മലയാളി ഉള്ളിടത്തെല്ലാം മാധ്യമം’ എന്ന എന്ന തലക്കെട്ടിൽ നടക്കുന്ന പദ്ധതി വഴി സ്​പോൺസർഷിപ്പിലൂടെ സ്കൂളുകളിലും ലേബർ ക്യാമ്പുകളിലും തൊഴിലാളികളുടെയിടയിലും പത്രമെത്തിക്കും. 

Tags:    
News Summary - Akshara velicham' project: Sponsorship accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.