ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന സ്കൂൾ ഓഫ് ഖുർആനിെൻറ പുതിയ ബാച്ച്
ഉദ്ഘാടനത്തിൽനിന്ന്
മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്നു വരുന്ന സ്കൂൾ ഓഫ് ഖുർആനിെൻറ പുതിയ ബാച്ച് ഉദ്ഘാടനംചെയ്തു. ഐ.സി.എഫ് സെൻട്രൽ ദഅവാ പ്രസിഡൻറ് വരവൂർ അബ്ദുറഹീം സഖാഫിയുടെ അധ്യക്ഷതയിൽ പ്രമുഖ ഖുർആൻ പണ്ഡിതൻ അബ്ദുൽ റഷീദ് സഖാഫി വേങ്ങൂർ ക്ലാസിന് തുടക്കം കുറിച്ചു.
ഖുർആൻ പാരായണം അർഥസഹിതം ശരിയായ രൂപത്തിൽ നിർവഹിക്കാൻ പരിശീലനം നൽകുന്ന ക്ലാസ് എല്ലാ ചൊവ്വാഴ്ചകളിലും രാത്രി ഒമ്പതിന് ഓൺലൈനിലാണ് നടക്കുന്നത്. ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, റഹീം താനൂർ, ഷഫീഖ് മുസ്ലിയാർ, അബ്ദുല്ല രണ്ടത്താണി, അഷ്റഫ് കോട്ടക്കൽ, ഷാജഹാൻ കൂരിക്കുഴി, അബ്ദുൽ സലാം കോട്ടക്കൽ എന്നിവർ സംബസിച്ചു. ദഅവാ സെക്രട്ടറി ഉമർ ഹാജി സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.