സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സൗ​ദി ടൂ​റി​സം പ്ര​തി​നി​ധി​ക​ൾ ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ബ​ഹ്​​റൈ​നി​ൽ പ​ര്യ​ട​നം ന​ട​ത്തി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച്​ രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യാ​ണ്​ പ​ര്യ​ട​ന ല​ക്ഷ്യം. മ​നാ​മ​യി​ലെ ഫോ​ർ സീ​സ​ൺ​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട രാ​ജ്യ​മാ​ണ്​ സൗ​ദി അ​റേ​ബ്യ​യെ​ന്ന്​ സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി സി.​ഇ.​ഒ ഫ​ഹ​ദ്​ ഹാ​മി​ദ്​ അ​ൽ ദി​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Saudi tourism representatives in Bahrain to attract tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.