മനാമ: ഇന്ത്യ 2030 ഒാടെ വിപുലമായ സാമ്പത്തിക ശക്തിയാകുന്നതിനെകുറിച്ച് എല്ലാവരും ഒരുമിച്ച് ചിന്തിച്ചാൽ മാറ്റം ഉണ്ടാകുമെന്ന് ശശിതരൂർ എം.പി. ഇക്കാര്യത്തിൽ പുതിയ തലമുറക്ക് പ്രത്യേക പങ്കുെണ്ടന്നും ശശിതരൂർ പറഞ്ഞു. ഇന്ത്യ സാമ്പത്തികമായി അഭിവൃദ്ധി നേടുന്നതിൽ പ്രവാസി ജനതയുടെ പങ്കാളിത്തം എടുത്തുപറയണമെന്നും ശശിതരൂർ ചൂണ്ടിക്കാട്ടി. ഗോപിയോ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവാസി കൺവൻഷനിൽ പെങ്കടുത്ത് സംസാരിക്കവെയാണ് പ്രവാസി ജനതയുടെ പ്രാധാന്യെത്ത കുറിച്ച് അദ്ദേഹം വിശദമാക്കിയത്. ഇത്തരത്തിലുള്ള വലിയ പ്രവാസി സംഗമങ്ങൾ നടക്കുേമ്പാൾ സദസിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാലും വിദ്യാർഥികൾക്ക് മാത്രമായുള്ള സെഷനുകൾ ഏർപ്പെടുത്തുന്നതാണ് നല്ലത്. സദസിൽ കൂടുതലായും ഉണ്ടായിരുന്ന വിദ്യാർഥികളെ പരാമർശിച്ച് തരൂർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.