മുഹമ്മദ് മുസ്ലിയാർ, ഫൈസൽ തിരുവളളൂർ, ഇസ്മായിൽ ഒഞ്ചിയം
മനാമ: സമസ്ത ബഹ്റൈൻ ജിദ്അലി ഏരിയ കമ്മിറ്റിയുടെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, സെക്രട്ടറിയായി ഫൈസൽ തിരുവള്ളൂർ, ട്രഷററായി ഇസ്മായിൽ ഒഞ്ചിയം, ഓർഗ. സെക്രട്ടറിയായി അൽ ശഫീഖ് ഒളവട്ടൂർ, വൈസ് പ്രസിഡന്റുമാരായി സമദ് മൗലവി കണ്ണപുരം, കെ.എച്ച്. ബഷീർ, ഹമീദ് കൊടശ്ശേരി, മുഹമ്മദ് വെള്ളൂക്കര, ജോ. സെക്രട്ടറിമാരായി ഫസിലു കാനോത്ത്, ഫിറോസ് കണ്ണൂർ, അഷ്റഫ് പടപ്പേങ്ങാട്, അസ്ലം ആലപ്പുഴ എന്നിവരെ തിരഞ്ഞെടുത്തു.റിട്ടേണിങ് ഓഫിസർ വി.കെ. കുഞ്ഞഹമ്മദ് ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയുടെ അധ്യക്ഷതയിൽ നടന്ന യോഗം സമസ്ത ജിദ്അലി കോഓഡിനേറ്റർ ശംസുദ്ധീൻ ഫൈസി അഴിയൂർ ഉദ്ഘാടനം ചെയ്തു. ബഷീർ അസ്ലമി, നൗഷാദ് ഹമദ് ടൗൺ, സലീഖ് വില്യാപള്ളി, അലി വയനാട്, സജീർ വണ്ടൂർ, സൽമാൻ ബേപ്പൂർ, ഷബീറലി മലപ്പുറം എന്നിവർ പങ്കെടുത്തു. സമദ് മൗലവി, റഷീദ് പുത്തൻചിറ എന്നിവർ സംസാരിച്ചു. ഫൈസൽ തിരുവള്ളൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.