യുവജനങ്ങൾ രാജ്യത്ത്​ നിർണ്ണായകം -കിരീടാവകാശി

മനാമ: രാജ്യത്തെ യുവജനങ്ങളെ പരിഗണിക്കാതെ മുന്നോട്ട് കുതിക്കാനാവില്ലെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യൂത്ത് സമ്മിറ്റ് 2018 ​​​െൻറ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതിനും രാജ്യത്തി​​​െൻറ വികസന പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളിയാക്കുന്നതിനും ഇത്തരം പരിപാടികള്‍ ഗുണകരമാകും. യുവജന-കായിക മേഖലയുടെ വികസനത്തിനായുള്ള ഇനീഷ്യോറ്റീവ് കമ്മിറ്റിയാണ് യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചത്. രാജ്യത്തി​​​െൻറ വികസനത്തിലും പുരോഗതിയിലും യുവാക്കളുടെ ശേഷി ഉപയോഗപ്പെടുത്തുന്നതിനുള്ള ചിന്തകളും കാഴ്ച്ചപ്പാടുകളുമാണ് ഹമദ് രാജാവിനുള്ളത്.

ബഹ്റൈന്‍െറ യഥാര്‍ഥ ശക്തി അവരാണെന്നുള്ള തിരിച്ച റിവില്‍ നിന്നാണ് അവര്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ തയാറായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജന, കായിക കാര്യങ്ങള്‍ക്കുള്ള ഹമദ് രാജാവിന്‍െറ പ്രതിനിധിയും യുവജന-കായിക കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മിറ്റില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും പ്രധാന വ്യക്തിത്വങ്ങളും പങ്കെടുത്തു. യുവാക്കളുടെ പ്രത്യേക താല്‍പര്യം കൊണ്ട് കായിക മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചതായി ശൈഖ് നാസിര്‍ വ്യക്തമാക്കി. മേഖലയിലും അന്താരാഷ്​ട്ര തലത്തിലും ബഹ്റൈ​​​െൻറ നാമം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യുവാക്കളുടെ പങ്ക് സുവിദിതമാണ്. രാജ്യത്തി​​​െൻറ സര്‍വതോന്മുഖമായ പുരോഗതിയില്‍ അവരുടെ അനിഷേധ്യമായ പങ്ക് അടയാളപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - salmanbin hamad alkhaleefa-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.