മനാമ: സബർമതി കൾചറൽ ഫോറത്തിെൻറ കീഴിൽ ഘട്ടംഘട്ടമായി നടത്തിവരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിെൻറ അഞ്ചാംഘട്ടം മേയ്ദിനത്തിൽ കൊട്ടാരം പാർട്ടി ഹാളിൽ നടന്നു. ഫോറം പ്രസിഡൻറ് സാം സാമുവലിെൻറ നേതൃത്വത്തിൽ ഇരുന്നൂറിൽപരം വീട്ടുജോലിക്കാർക്കും സലൂൺ ജോലിക്കാർക്കും അരിയും മറ്റ് ധാന്യങ്ങളുമടങ്ങിയ കിറ്റുകൾ നൽകി. ഫോറം വൈസ് പ്രസിഡൻറ് എ.പി.ജി. ബാബു, സെക്രട്ടറി സാബു സക്കറിയ, ജോ. സെക്രട്ടറി രാജേന്ദ്രൻ വടകര, എക്സി. അംഗം റൗഫ് കണ്ണൂർ, അംഗങ്ങളായ അജി. പി. ജോയ്, അനൂപ് കണ്ണൂർ, സജീവൻ എന്നിവർ പെങ്കടുത്തു. ആറാംഘട്ടം മേയ് 15ന് ഉച്ച രണ്ടിന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അർഹരായവർ മേയ് 12ന് വൈകീട്ട് എട്ടുമണിക്കുള്ളിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 33750810, 33359897, 3915 7461, 36593224.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.