മനാമ: പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ റൺ ഓഫിനായി വോട്ടർമാർ ശനിയാഴ്ച പോളിങ് ബൂത്തിലെത്തും. 34 പാർലമെന്റ് മണ്ഡലങ്ങളിലും 24 മുനിസിപ്പൽ മണ്ഡലങ്ങളിലും രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്.
നവംബർ 12ന് നടന്ന ആദ്യ റൗണ്ടിൽ ആറ് പാർലമെന്റ് സ്ഥാനാർഥികളും ഏഴ് മുനിസിപ്പൽ സ്ഥാനാർഥികളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 73 ശതമാനം വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ആരും 50 ശതമാനം വോട്ട് നേടാത്ത നിയോജക മണ്ഡലങ്ങളിലെ ആദ്യ രണ്ട് സ്ഥാനാർഥികൾ തമ്മിലാണ് റൺ ഓഫ് ഇലക്ഷനിൽ മത്സരിക്കുന്നത്.
ആദ്യ റൗണ്ടിൽ സ്ത്രീ വോട്ടർമാരുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്നു. സ്ത്രീ വോട്ടർമാരിൽ 48 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 73 പേരും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 22 പേരും ഉൾപ്പെടെ 95 വനിത സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ രണ്ട് സ്ത്രീകൾ മാത്രമാണ് ആദ്യ റൗണ്ടിൽ വിജയം നേടിയത്. ഒരാൾ പാർലമെന്റിലേക്കും മറ്റൊരാൾ മുനിസിപ്പൽ കൗൺസിലിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച നടക്കുന്ന റൺ ഓഫിൽ പാർലമെന്റിലേക്ക് എട്ടും മുനിസിപ്പൽ കൗൺസിലിലേക്ക് ആറും വനിത സ്ഥാനാർഥികൾ രംഗത്തുണ്ട്. വോട്ട് ചെയ്തവരിൽ 45 ശതമാനവും യുവ വോട്ടർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.