?????? ??????? ???????? ???????????? ???? ??????? ????? ???? ???????? ????????? ???????? ????????? ?????? ????? ???????????? ?????????? ?????????????

റോയല്‍ ഫോഴ്‌സ് കമാൻഡർ സൈനിക യൂനിറ്റുകൾ സന്ദര്‍ശിച്ചു

മനാമ: റോയല്‍ ഫോഴ്‌സ് കമാൻഡര്‍ ബ്രിഗേഡിയര്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന് കീഴിലെ സൈനിക യൂനിറ്റുകളിൽ സന്ദര്‍ശനം നടത്തി. സൈനിക ഓഫീസര്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കുകയും വിവിധ പരിശീലനങ്ങളെക്കുറിച്ചും ആധുനികവത്​കരണത്തെക്കുറിച്ചും  വിശദീകരിക്കുകയും ചെയ്തു. സൗദിയുടെ കീഴില്‍ രൂപവത്കരിച്ച സംയുക്ത സേനയില്‍ പങ്കാളിയായി യമന്‍ ദൗത്യത്തിൽ ബി.ഡി.എഫ്​ നടത്തുന്ന ധീരോദാത്ത നടപടിയെ ശൈഖ്​ നാസിർ അനുസ്മരിച്ചു.  മേഖലയിൽ സമാധാനവും ശാന്തിയും നിലനിർത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍  ബി.ഡി.എഫ്​ മുൻപന്തിയിലുണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. സ്‌പെഷല്‍ റോയല്‍ ഫോഴ്‌സ് മേധാവി ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ഖലീഫയും ശൈഖ് നാസിറിനെ അനുഗമിച്ചിരുന്നു. 
 
Tags:    
News Summary - royal force comander-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.