ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഗതാഗത നിയന്ത്രണം

മനാമ: സാറിലെ മേല്‍പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന്​ പൊതുമരാമത്ത്​-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം വ്യക്തമാക്കി. തെക്ക് ഭാഗത്തേക്കുള്ള റോഡില്‍ ഒന്നോ രണ്ടോ ലൈനുകള്‍ വീതം അടച്ചിട്ടു കൊണ്ടായിരിക്കും പണികള്‍ നടക്കുക. ട്രാഫിക്​ വിഭാഗവുമായി സഹകരിച്ച്​ വ്യാഴാഴ്​ച വൈകിട്ട് 11 മണി മുതല്‍ ഞായര്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും നിയന്ത്രണമെന്നും അധികൃതര്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.