Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ബഹ്റൈൻ ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തൽ ചടങ്ങ് ഇന്ത്യൻ സ്കൂൾ അസിസ്റ്റൻറ് സെക്രട്ടറി എൻ.എസ്. പ്രേമലത നിർവഹിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ, പ്രധാനാധ്യാപകർ, കോഓഡിനേറ്റർമാർ എന്നിവരും സംബന്ധിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ ദേശീയദിനം ആഘോഷിക്കുന്ന രാജ്യത്തിന് ആശംസകൾ നേർന്നു. നേരേത്ത ബഹ്റൈൻ ദേശീയഗാനം, വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ എന്നിവയുടെ ആലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. ചുവപ്പും വെള്ളയും അണിഞ്ഞ 4000ത്തിലധികം വിദ്യാർഥികളും ജീവനക്കാരും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ഫാഷൻഷോ, കവിത പാരായണം, പരമ്പരാഗത ബഹ്റൈൻ നൃത്തങ്ങൾ എന്നിവയുൾപ്പെടെ അറബി വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ നിറം വർധിപ്പിച്ചു. ആഘോഷപരിപാടികൾ ഡിസംബർ 15, 16 തീയതികളിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ മേളയോടെ പര്യവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.