പ്രതീകാത്മക ചിത്രം
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എം.എം.എസ് ഓഫിസിൽ നടന്ന ആഘോഷ പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷതവഹിച്ചു. ദേശഭക്തിഗാനാലാപനവും റിപ്പബ്ലിക്ക് ദിന പ്രതിജ്ഞയും മധുരവിതരണവും ഉൾപ്പെടെ ആയിരുന്നു ആഘോഷം. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ആമുഖ പ്രസംഗം നടത്തി. ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
കെ.എം.സി.സി ബഹ്റൈൻ
മനാമ: കെ.എം.സി.സി ബഹ്റൈൻ എഴുപത്തി ആറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം കെ.എം.സി.സി ആസ്ഥാനത്ത് വിപുലമായ രീതിയിൽ ആഘോഷിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.
രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, അസ്ലം വടകര, എ.പി. ഫൈസൽ, സലീം തളങ്കര, അഷ്റഫ് കക്കണ്ടി, ഫൈസൽ കണ്ടിതാഴ, സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, ജില്ല ഏരിയ മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.