ബഹ്​റൈൻ-ഇന്ത്യ സൊസൈറ്റി ഭാരവാഹികൾ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും എൽ.എം.ആർ.എ അധ്യക്ഷനുമായ ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാ​നൊപ്പം

ഇന്ത്യയുമായുള്ള ബന്ധം ​പ്രശംസനീയം -മന്ത്രി

മനാമ: ബഹ്​റൈൻ-ഇന്ത്യ സൊസൈറ്റി ഭാരവാഹികളുമായി തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും എൽ.എം.ആർ.എ അധ്യക്ഷനുമായ ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാൻ കൂടിക്കാഴ്ച നടത്തി. സൊസൈറ്റി അധ്യക്ഷൻ അബ്​ദുൽറഹ്​മാൻ മുഹമ്മദ്​ ജുമായുടെ നേതൃത്വത്തിലാണ്​ ഭാരവാഹികൾ മന്ത്രിയെ സന്ദർശിച്ചത്​.

ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും സാമൂഹിക, സാംസ്കാരിക രംഗത്തെ അനുഭവങ്ങൾ കൈമാറ്റാനും ചെയ്യുന്നതിനും സൊസൈറ്റി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച്​ ഇരുകൂട്ടരും ചർച്ച ചെയ്തു.

ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെയും ഉഭയകക്ഷി സഹകരം ശക്​തിപ്പെടുത്താൻ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. സംയുക്​ത നി​ക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ സാ​ങ്കേതികാനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ​സൊസൈറ്റി വഹിക്കുന്ന പങ്ക്​ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.