ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ജൈവകൃഷി മത്സരത്തി​െൻറ പോസ്​റ്റർ പ്രകാശനത്തിൽനിന്ന്​

ജൈവകൃഷി മത്സരത്തി​െൻറ രജിസ്‌ട്രേഷൻ ആരംഭിച്ചു

മനാമ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'മിഷൻ 50'​െൻറ ഭാഗമായുള്ള ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവകൃഷി മത്സരത്തി​െൻറ രജിസ്‌ട്രേഷൻ ആരംഭിച്ചു.ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വീടി​െൻറ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ തിരഞ്ഞെടുത്ത് മുൻ എം.എൽ.എ എ.വി. അബ്​ദുറഹ്​മാൻ ഹാജിയുടെ പേരിലുള്ള മെമ​േൻറാ നൽകി ആദരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിത്തും വളവും തൈകളും ജില്ല കമ്മിറ്റി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 30നുമുമ്പ്​ rms.gle/cVZtvWHE5HbdLKm96 എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ട്​ ദിനാർ എൻട്രി ഫീ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 33292010, 33172285.

മത്സരത്തി​െൻറ പോസ്​റ്റർ പ്രകാശനം കെ.എം.സി.സി കോഴിക്കോട് ജില്ല ആക്​ടിങ് പ്രസിഡൻറ്​ ശരീഫ് വില്യാപ്പള്ളി, ടി.പി. നൗഷാദിന് നൽകി നിർവഹിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ജില്ല വൈസ് പ്രസിഡൻറ്​ ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.ഫാം വില്ല കൺവീനർ ഇസ്ഹാഖ് വില്യാപ്പള്ളി പദ്ധതിയെപറ്റി വിശദീകരിച്ചു. മത്സര രജിസ്‌ട്രേഷൻ ലിങ്ക് പ്രകാശനം ജില്ല ഓർഗനൈസിങ്​ സെക്രട്ടറി പി.വി. മൻസൂർ നിർവഹിച്ചു.ബഹ്‌റൈൻ കെ.എം.സി.സി സെക്രട്ടറി എ.പി. ഫൈസൽ, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറുമാരായ അസീസ് പേരാമ്പ്ര, അഷ്‌റഫ്‌ അഴിയൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ ജെ.പി.കെ. തിക്കോടി സ്വാഗതവും അസ്‌കർ വടകര നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.