റെഡ്​ക്രസൻറ്​ പരിശീലനത്തില്‍  ബഹ്‌റൈന്‍ വളണ്ടിയര്‍മാര്‍ പങ്കെടുത്തു 

മനാമ: ഖത്തറില്‍ നടന്ന പരിശീലന പരിപാടിയില്‍ ബഹ്‌റൈന്‍ റെഡ് ക്രസൻറ്​ വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പില്‍ മൊത്തം 25 രാജ്യങ്ങളില്‍ നിന്നായി 350 ഓളം പേരാണ്​ പങ്കെടുത്തത്​. ഇതി​​​െൻറ ഭാഗമായി ഖത്തറിലെ അല്‍ഖോര്‍ പട്ടണത്തില്‍ 10 ദിവസം നീണ്ട പരിശീലനം നൽകി. പരിശീലനം വളണ്ടിയര്‍മാര്‍ക്ക് ഏറെ പ്രയോജനം ചെയ്തതായി റെഡ്​ ക്രസൻറ്​ സൊസൈറ്റി സെക്രട്ടറി ഡോ. ഫൗസി അമീന്‍ വ്യക്​തമാക്കി.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് ഇത്തരം പരിശീലന പരിപാടികള്‍ കൂടുതല്‍ കരുത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - redcresent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.