ബഹ്‌റൈൻ മെട്രോ; ആദ്യഘട്ട പാതയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

മനാമ: ബഹ്‌റൈൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ 'ബഹ്‌റൈൻ മെട്രോ'യുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത പ്ലാൻ അനുസരിച്ചുള്ള ആദ്യഘട്ട പാതയുടെ നിർമ്മാണത്തിന് മുന്നോടിയായുള്ള പഠനങ്ങളും മറ്റ് നടപടികളുമാണ് ഇപ്പോൾ നടന്നുവരുന്നത്. ശൂറ കൗൺസിലിലെ സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ ഖാലിദ് അൽ മസ്ഖാത്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ സുരക്ഷിതവും സുഗമവുമായ പൊതുഗതാഗത സൗകര്യം ഒരുക്കുക എന്നതാണ് മന്ത്രാലയത്തിന്‍റെ ധർമം.

തൊഴിലാളികൾക്ക് മാത്രമായി പ്രത്യേക സർവീസുകൾ നടത്തുന്നതിന് പകരം, എല്ലാവർക്കും ഉപയോഗിക്കാവുന്ന സംയോജിത പൊതുഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാനാണ് മുൻഗണന നൽകുന്നത്.  

Tags:    
News Summary - Bahrain Metro: Preparations for the first phase of the line are progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.