ബഹ്‌റൈനി കലാകാരൻ തുർക്കി റാശിദിന്‍റെ കലാസൃഷ്ടി

‘ആദ്യം ഈ മണ്ണ്, അല്ലെങ്കിൽ മരണം’; ബഹ്‌റൈനി കലാകാരൻ തുർക്കി റാശിദിന്‍റെ കലാസൃഷ്ടി തരംഗമാകുന്നു

മനാമ: ബഹ്‌റൈനി കാരിക്കേച്ചർ കലാകാരൻ തുർക്കി റാഷിദിന്‍റെ ഏറ്റവും പുതിയ കലാസൃഷ്ടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. "ആദ്യം ഈ മണ്ണ്, അല്ലെങ്കിൽ മരണം" എന്ന കരുത്തുറ്റ വാചകം ആലേഖനം ചെയ്ത ചിത്രത്തിലൂടെ രാജ്യത്തോടുള്ള കൂറും ത്യാഗസന്നദ്ധതയുമാണ് അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹ്‌റൈന്‍റെ മണ്ണ് സംരക്ഷിക്കുന്നതിനായി പൗരന്മാർക്കിടയിലുള്ള ഐക്യത്തെയും ഒത്തൊരുമയെയുമാണ് ഈ ചിത്രം പ്രതിനിധീകരിക്കുന്നത്.

ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം വൈറലായിക്കഴിഞ്ഞു. രാജ്യത്തോടുള്ള ആഴത്തിലുള്ള ബന്ധവും ഏത് പ്രതിസന്ധിയിലും രാജ്യത്തിനായി നിലകൊള്ളാനുള്ള ഉറച്ച തീരുമാനവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

രാജ്യസ്‌നേഹവും ത്യാഗവും ഓരോ ബഹ്‌റൈൻ പൗരന്‍റെയും ഹൃദയത്തിൽ ഉറച്ചുപോയ മൂല്യങ്ങളാണെന്ന് ഈ കലാസൃഷ്ടി അടിവരയിടുന്നു. ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനുമായി രാജ്യം ഒന്നിച്ചുനിൽക്കുന്ന ഈ സാഹചര്യത്തിൽ, തുർക്കി റാഷിദിന്‍റെ ചിത്രം ജനങ്ങൾക്ക് വലിയ ആവേശമാണ് പകരുന്നത്.

Tags:    
News Summary - Bahraini artist Turki Rashid's artwork is going viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.