ചിത്താരി ഉസ്താദ് അനുസ്മരണ സമ്മേളനത്തിലെ മുഖ്യാതിഥി സുഹൈൽ തങ്ങളെ ബഹ്റൈൻ
എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ സമസ്ത കേരള ജംഇയ്യതുൽ ഉലമ കണ്ണൂർ ജില്ല ട്രഷറർ മടക്കര സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾക്ക് ഐ.സി.എഫ് നേതാക്കൾ ബഹ്റൈൻ ഇന്റർ നാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
വെള്ളിയാഴ്ച വൈകീട്ട് കന്നട ഭവനിൽ നടക്കുന്ന ചിത്താരി ഉസ്താദ് അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.എഫ് നേതാക്കളായ ഷാനവാസ് മദനി, അബ്ദുൽ ഹകിം സഖാഫി കിനാലൂർ, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ്, അബ്ദുൽ സലാം പെരുവയൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.