തർബിയ ഇസ്ലാമിക് സൊസൈറ്റി റമദാൻ ടെന്റ് ഉദ്ഘാടനത്തിൽനിന്ന്
മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റി സമൂഹ നോമ്പ് തുറക്കായി വർഷം തോറും നടത്തിവരുന്ന റമദാൻ ടെന്റിന് തുടക്കമായി. ഉമ്മുൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിനോട് ചേർന്ന് തയാറാക്കിയ ടെന്റിന്റെ ഉദ്ഘാടനം ഷെയ്ഖ് റാഷിദ് അബ്ദുറഹ്മാൻ നിർവഹിച്ചു. സഹൽ അൽ മുഹമ്മദിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ ശാസ്ത്ര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി സ്വാഗതം പറഞ്ഞു.
റമദാനിൽ നിരവധി പേർ ഇഫ്താറിനായി എത്തുന്ന ടെന്റ് തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ഡോ. സഅദുല്ല അറിയിച്ചു. ശൈഖ് ഇബ്രാഹിം ഷാഹീൻ, ശൈഖ് സ്വലാഹ് അൽ ഫഖീഹി, ശൈഖ് അബ്ദുൽ ജബ്ബാർ അൽ മദീനി, ശൈഖ് ഡോ. മെഹ്ബൂബ് ബൂ ആസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.