റമദാൻ രുചിയൊരുക്കാം; സമ്മാനം നേടാം

'ഗൾഫ് മാധ്യമം' വായനക്കാരിൽനിന്ന്, രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു മനാമ: 'ഗൾഫ് മാധ്യമം' വായനക്കാരിൽ നിന്ന് റമദാനിലെ രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു. പരമ്പരാഗത രുചിക്കൂട്ടുകളോ അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ ആകാം പാചകക്കുറിപ്പുകൾ. 'മസാലി' റസ്റ്റാറൻറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ മികച്ച പാചകക്കുറിപ്പുകൾ അയക്കുന്ന 10 പേർക്ക് സമ്മാനം നൽകും.

റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിന്റെ ചിത്രവും ചേർത്ത് അയക്കണം. കുറിപ്പുകൾ എന്ന bahrain@gulfmadhyamam.net ഇ-മെയിലിൽ അയക്കാം. സ്വന്തം ഫോട്ടോയും വിഭവത്തിന്റെ ഫോട്ടോയും പേരും ഫോൺ നമ്പറും ഉൾപ്പെടുത്താൻ മറക്കരുത്. ബഹ്റൈനിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. 

Tags:    
News Summary - Ramadan can be tasty; Win the prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.