മഴയില്‍ മൃതദേഹങ്ങള്‍ പുറത്തുവന്ന  നിലയില്‍

മനാമ: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയെതുടര്‍ന്ന് ബഹ്റൈനിലെ ചില ഖബര്‍സ്ഥാനുകളിലെ മണ്ണ് നീങ്ങി മൃതദേഹങ്ങള്‍ പുറത്തുവന്ന അവസ്ഥയിലായെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരത്തെി ഇവിടുത്തെ വെള്ളം നീക്കുകയും വീണ്ടും മൃതദേഹം അടക്കുകയും ചെയ്തു. നാലുഗവര്‍ണറേറ്റുകളിലും സമാന സംഭവമുണ്ടായിട്ടുണ്ട്. ഈര്‍പ്പം ഉണങ്ങുന്നത് വരെ മൃഗശല്യം ഒഴിവാക്കാനായി കുഴിമാടങ്ങള്‍ക്ക് മുകളില്‍ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട്. ഗലാലി, മുഹറഖ്, ഹുനൈനിയ, ദുറാസ് എന്നിവിടങ്ങളിലെ ഖബര്‍സ്ഥാനുകളിലാണ് സംഭവമുണ്ടായത്.

ആദ്യം ജനങ്ങള്‍ ബക്കറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വാട്ടര്‍ ടാങ്കറുകള്‍ ഉപയോഗപ്പെടുത്തേണ്ടി വന്നെന്ന് സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പ്രാദേശിക പത്രത്തോട് പറഞ്ഞു. ഹുനൈനിയയിലാണ് ഏറ്റവുമധികം ഈ സംഭവം ശ്രദ്ധയില്‍ പെട്ടത്. വെള്ളം വലിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.   ഏറെ ബുദ്ധിമുട്ടിയാണ് ഈ പ്രശ്നം പരിഹരിച്ചതെന്ന് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞു. എന്നാല്‍ മതിയായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ദുറാസ് ഖബര്‍സ്ഥാന്‍ വെള്ളത്തില്‍ മുങ്ങിയതായി നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഹമൂദ് പറഞ്ഞു. മഴവെള്ളം ഖബര്‍സ്ഥാന്‍െറ വേലിയോളം പൊങ്ങിയ നിലയിലായിരുന്നു. വെള്ളം വലിഞ്ഞശേഷം മാത്രമേ പരിക്കുകളുടെ തോത് വിലയിരുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലേതു പോലെ ഖബര്‍സ്ഥാനുകള്‍ക്ക് ചുറ്റും വെള്ളമൊഴിയാനുള്ള ചാലുകള്‍ നിര്‍മിക്കേണ്ട ആവശ്യകത സംബന്ധിച്ച് മുമ്പ് നിര്‍ദേശം ഉയര്‍ന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Summary - rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.