മനാമ: ഐ.എൻ.ടി.യു.സി യുവജന വിഭാഗം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ നേരിടുന്നതിെൻറ ഭാഗമായി പൾസ് ഓക്സിമീറ്ററുകൾ നൽകുന്നതിെൻറ മല്ലപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം യു.ഡി.എഫ് ജില്ല കൺവീനറും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറുമായ എ. ഷംസുദ്ദീൻ കുന്നന്താനം നിർവഹിച്ചു. കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻറർ ഇൻചാർജ് ഡോ. രശ്മി എസ്. നായർ പൾസ് ഓക്സിമീറ്റർ ഏറ്റുവാങ്ങി.
ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, മുൻ കുവൈത്ത് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി തമ്പി പല്ലാട്ട്, ഒമാൻ ഒ.ഐ.സി.സി നേതാവ് തോമസ് ചെറിയാൻ, കുവൈത്ത് ഒ.ഐ.സി.സി നേതാക്കളായ പ്രിൻസ്, തോമസ്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകൾ ജില്ല കമ്മിറ്റിക്ക് സംഭാവന നൽകി. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് പി.കെ. ഇഖ്ബാൽ, ഡി.സി.സി അംഗങ്ങളായ സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ദീപു തെക്കേമുറി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിഷ്ണു എസ്. നാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസി മാത്യു, ധന്യ ടീച്ചർ, ഷാജൻ പോൾ, തമ്പി പല്ലാട്ട്, വി.ടി ഷാജി, അജോ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.