ബോട്ടിൽ ആർട്ട് മത്സരവിജയികൾ സംഘാടകർക്കൊപ്പം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ ബോട്ടിൽആർട്ട് മത്സരവിജയികളായ അലക്സ് വൈ. ഫിലിപ്പ് (ഒന്നാം സമ്മാനം), റിട്ടു ജെയ്സൺ (രണ്ടാം സമ്മാനം), സാന്ദ്ര നിഷിൽ (മൂന്നാം സമ്മാനം), ഭദ്ര സജിത്ത് (പ്രോത്സാഹന സമ്മാനം) എന്നിവർക്ക് കെ.പി.എ ഈദ് ഫെസ്റ്റ് 2023ൽ സമ്മാനം വിതരണം ചെയ്തു. വിധികർത്താവായ ലിംക ബുക്ക് ഓഫ് റെക്കോഡ് അംഗമായ ആൽബർട്ട് ആന്റണി, കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ, ഗുദൈബിയ ഏരിയ കോഓഡിനേറ്റർമാരായ നാരായണൻ, ഷിനു താജുദ്ദീൻ, ഏരിയ ഭാരവാഹികളായ ബോജി രാജൻ, വിനീത് അലക്സാണ്ടർ, സജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.