Posted On
date_range Updated On
date_range കന്നട ഭവനത്തിെൻറ ശിലാസ്ഥാപനം 13 ന് ദേവഗൗഡ നിർവ്വഹിക്കും
മനാമ: കന്നടസംഘത്തിെൻറ ബഹ്റൈനിലെ ആസ്ഥാനമായ കന്നട ഭവൻ മന്ദിരത്തിെൻറ ശിലാസ്ഥാപനം ഇൗ മാസം 13 ന് മനാമയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ദേവഗൗഡ നിർവഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കർണ്ണാടക നോൺ റസിഡൻസ് ഇന്ത്യൻസ് േ^ഫാറം മുൻ ഡെപ്യൂട്ടി ചെയർമാൻ ഡോ.ആരതി കൃഷ്ണ ചടങ്ങിൽ സംബന്ധിക്കും. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, കന്നട സംഘ പ്രസിഡൻറ് പ്രദീപ് ഷെട്ടി തുടങ്ങിയവർ സംസാരിച്ചു.
ബഹ്റൈൻ പ്രവാസികളായ കർണ്ണാടക സ്വദേശികളുടെ ചിരകാല അഭിലാഷത്തിന് തുടക്കം കുറിക്കാൻ പോകുന്നതെന്ന് സംഘാടകർ പറഞ്ഞു. ജനറൽ സെക്രട്ടറി കിരൺ ഉപാദ്ധ്യായ, അസി.ജനറൽ സെക്രട്ടറി അരുൺ അറോടി, എൻറർടെയിൻമെൻറ് സെക്രട്ടറി വരുൺ ഹെഡ്ജ്, ബിൽഡിംങ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകൃഷ്ണൻ ഭട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.