പ്രവാസി വെൽഫെയർ റിഫ സോൺ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ശ്രദ്ധേയമായി പ്രവാസി വെൽഫെയർ മെഡിക്കൽ ക്യാമ്പ്

മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധ നല്‍കാന്‍ വിട്ടുപോകുന്നതിനാൽ പ്രവാസികളെ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നു എന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കൃത്യമായി ചികില്‍സിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദ്റുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവാസി സൗഹൃദ ക്യാമ്പുകൾ എന്ന് അദ്ദേഹം പറഞ്ഞു.

തണൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് റഷീദ് മാഹി, ലൈറ്റ് ഓഫ് കൈൻഡ്നെസ് കോഓർഡിനേറ്റർ സെയ്ദ് ഹനീഫ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ അനീസ്, അൽ ഹിലാൽ പ്രതിനിധി ഗൈതർ ജോർജ്, സാമൂഹിക പ്രവർത്തകനായ ബഷീർ വാണിയക്കാട് എന്നിവർ സംസാരിച്ചു.പ്രവാസി വെൽഫെയർ റിഫ സോൺ സെക്രട്ടറി ഹാഷിം സ്വാഗതവും പ്രസിഡന്‍റ് ഫസൽ റഹ്‌മാൻ നന്ദിയും പറഞ്ഞു. ക്യാമ്പ് കോഓർഡിനേറ്റർ ഫ്രാൻസിസ് മാവേലിക്കര, റാഷിദ്, അൻസാർ തയ്യിൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Pravasi Welfare Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.