പ്രവാസി വെൽഫെയർ ബാഡ്മിൻറൺ ജേതാക്കൾ
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച മൂന്നാമത് പ്രവാസി ബാഡ്മിൻറൺ ടൂർണമെന്റിലെ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ സുജിത് സുരൻ - ഫൈസൽ സലീം ടീം ജേതാക്കളായി. ഷാകിർ - ഷാൻ ടീം റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, ആക്ടിങ് സെക്രട്ടറി ഇർഷാദ് കോട്ടയം, ബാഡ്മിൻറൺ ടൂർണമെന്റ് കൺവീനർ ഷാഹുൽ ഹമീദ്, മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി മിത്ര നേതാക്കളായ വഫ ഷാഹുൽ, ലിഖിത ലക്ഷ്മൺ, സഞ്ജു സാനു എന്നിവർ ട്രോഫികൾ സമ്മാനിച്ചു.ബഹ്റൈനിലെ പ്രമുഖ ബാഡ്മിൻറൺ ടീമുകൾ മാറ്റുരച്ച ടൂർണമെൻറ് യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകരായ സഈദ് റമദാൻ, മുഹമ്മദലി മലപ്പുറം, ബഷീർ വൈക്കിലശ്ശേരി, അമീൻ ആറാട്ടുപുഴ, മൊയ്തു ടി.കെ, അബ്ബാസ് മലയിൽ, അബ്ദുല്ല കുറ്റ്യാടി, ആശിക്ക് എരുമേലി എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു.ബാഡ്മിൻറൺ ഏഷ്യ സർട്ടിഫൈഡ് ഇൻറർനാഷനൽ അമ്പയർ ഷാനിൽ അബ്ദുറഹീം, ബഹ്റൈൻ നാഷനൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, ഫൈസൽ എന്നിവർ കളി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.