മനാമ: ജമ്മു-കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ഇന്ത്യൻ ജവാന്‍മാർക്ക് പ്രണാമം അർപ്പിച്ച് ബഹ്റൈനില െ ഇന്ത്യൻ പ്രവാസലോകം. നിരവധി സംഘടനകൾ ധീരജവാൻമാർക്കായി അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ സന്ധ്യക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രത്യേക ആദരവ് അർപ്പിച്ച് ചടങ്ങ് നടന്നു. മെഴുകുതിരികൾ തെളിച്ചുക്കൊണ്ട് പ്രാർഥനയും പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അർപ്പിക്കുകയും ചെയ്തു. ബഹ്റൈൻ കേരളീയസമാജം ആക്ടിങ് പ്രസിഡൻറ് മോഹൻരാജ്, ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍സെക്രട്ടറി എം.പി രഘു , സമാജം ഭരണസമിതി അംഗങ്ങള്‍ എന്നിവർ സംബന്ധിച്ചു.
കുടുംബ സൗഹൃദവേദി പുല്‍ വാമ ഭീകരാക്രമണത്തില്‍ വീരമൃതൃു വരിച്ച ജവാന്‍മാരുടെ വിയോഗത്തില്‍ അനുശോചന യോഗവും മെഴുകുതിരി കത്തിച്ച് കൂട്ട പ്രാർഥനയും നടത്തി. രക്ഷാധികാരി അജിത് കുമാര്‍, പ്രസിഡൻറ് വി.സി.ഗോപാലന്‍, സെക്രട്ടറി ജൃോതിഷ് പണിക്കര്‍, എബ്രഹാം ജോണ്‍, മോനി ഒടിക്കണ്ടത്തില്‍, എഫ്.എം. ഫൈസല്‍, എബി തോമസ്സ് , ഗണേഷ് കുമാര്‍ , രാജേഷ് കുമാര്‍ , സൈറാ പ്രമോദ്,ഷില്‍സ റിലീഷ്, നിഷ രാജീവ്, മൊയ്തീന്‍ , എന്നിവര്‍ എന്നിവര്‍ അനുശോചന രേഖപ്പെടുത്തി സംസാരിച്ചു. ജെ.രാജീവന്‍,സുമിത സതീഷ്, തോമസ് ഫിലിപ്പ് എന്നിവര്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.