പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് സീസൺ -2 ചാമ്പ്യന്മാരായ വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ടീം സംഘാടകർക്കൊപ്പം
മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല അറാദിലെ മുഹറഖ് ക്ലബിൽ നടത്തിയ വോളി ഫെസ്റ്റ് സീസൺ -2 മത്സരത്തിൽ വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ചാമ്പ്യന്മാരായി. ബഹ്റൈൻ, നേപ്പാൾ, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ കളിക്കാർ അണിനിരന്ന 14 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഫൈനലിൽ ആന്റലോസ് വോളി സ്ട്രൈക്കേഴ്സിനെയാണ് വോളി ഫൈറ്റേഴ്സ് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപിച്ചത്. ചടങ്ങിൽ സംഘാടക സമിതി കൺവീനർ അനിൽ സി.കെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് അനിൽ കെ.പി അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, മേഖല സെക്രട്ടറി എൻ.കെ. അശോകൻ എന്നിവർ ആശംസ നേർന്നു. വിജയികൾക്കുള്ള ട്രോഫി പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്തും മെഡലുകൾ മെയിൻ സ്പോൺസറായ അൽറാബി ഹോസ്പിറ്റൽ അഡ്മിൻ കോഡിനേറ്റർ മാൻ ലബീബും കൈമാറി. റണ്ണേഴ്സപ്പിനുള്ള ട്രോഫി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരിയും മെഡലുകൾ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടനും വിതരണം ചെയ്തു. സംഘാടക സമിതി ജോയന്റ് കൺവീനർ ഷിജു ഇ.കെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.