????

20 സെൻറ്​ നൽകിയ ജിജി ​േചാദിക്കുന്നു: ലൈക്കും ഷെയറും ചെയ്യുന്നവർ പ്രളയബാധിതർക്ക് 100 രൂപയെങ്കിലും നൽകുമോ

മനാമ: കഴിഞ്ഞമാസം വാങ്ങിയ 25 സ​െൻറ്​ ഭൂമിയിലെ 20 സ​െൻറും ​​പ്രളയബാധിതർക്ക്​ നൽകാനുള്ള ത​​െൻറ തീരുമാനത്തെ സോഷ്യ ൽ മീഡിയയിൽ വൈറൽ ആക്കിയ​വരോട്​ ബഹ്​റൈൻ പ്രവാസി വനിതയായ ജിജിക്ക്​ ചോദിക്കാനുള്ളത്​ ഇതാണ്​. െഫയിസ്​ബുക്കിലൂട െ ലൈക്കും ഷെയറും ചെയ്യുന്നത്​ മാത്രമല്ല നാടിനോടുള്ള കടമ. പ്രളയബാധിതർക്കായി നൂറ്​ രൂപ എങ്കിലും നൽകാൻ നിങ്ങളിൽ എത്ര​പേർ തയ്യാറുണ്ട്​’. പ്രശസ്​തിക്ക്​ വേണ്ടിയല്ല ഭൂമി നൽകിയതെന്നും ഭൂമി നൽകാനുള്ള തീരുമാനം കൂട്ടുകാരിയെ അറിയിച്ചപ്പോൾ അവർ വഴിയാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഇക്കാര്യം വൈറൽ ആയതെന്നും ജിജി വ്യക്തമാക്കി.

ഇതി​​െൻറ പേരിൽ അഭിനന്ദിക്കുന്നവരോടും ജിജിക്ക്​ പറയാനുള്ളത്​ നാടിനോടുള്ള കടമ മനസിലാക്കി പ്രളയബാധിതർക്കായി കഴിയുന്ന സഹായ പ്രവർത്തനങ്ങൾ ​െചയ്യണം എന്നാണ്​. 10 വർഷത്തെ പ്രവാസജീവിതത്തിലെ അദ്ധ്വാനംക്കൊണ്ട്​ മലപ്പുറം വ​​ഴിക്കടവ്​ പഞ്ചായത്തിൽ മൊടപ്പൊയ്​കയിൽ വാങ്ങിയ ഭൂമിയാണ്​​ ജിജി പ്രളയബാധിതർക്കായി നൽകുന്നത്​. 10 വർഷംമുമ്പ്​ ഭർത്താവ്​ മഞ്ഞപ്പിത്തംമൂലം മരിച്ചശേഷം മൂന്ന്​ മക്കളുമായി ജീവിതം മുന്നോട്ട്​ കൊണ്ടുപോകാനാകാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞയാളാണ്​ ജിജി. ദുരിതങ്ങളിലൂടെ സഞ്ചരിച്ച സാഹചര്യമാണ്​ ഇത്തരമൊരു പ്രവൃത്തിക്ക്​ അവരെ പ്രേരിപ്പിച്ചത്​.

Tags:    
News Summary - pralayam-jiji-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.