പ്ല​ഷ​ർ റൈ​ഡേ​ഴ്‌​സ് ഗ്രൂ​പ് വി​ഷു ആ​ഘോ​ഷ​ത്തി​നി​ടെ

വേ​റി​ട്ട വി​ഷു ആ​ഘോ​ഷ​വു​മാ​യി പ്ല​ഷ​ർ റൈ​ഡേ​ഴ്‌​സ്

മ​നാ​മ: വി​ഷു വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ച് പ്ല​ഷ​ർ റൈ​ഡേ​ഴ്‌​സ് ഗ്രൂ​പ്. ത​ന​തു കേ​ര​ള ശൈ​ലി​യി​ൽ വ​സ്ത്ര​ധാ​ര​ണം ചെ​യ്ത് ബ​ഹ്റൈ​നി​ലെ നി​ര​ത്തു​ക​ളി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ ഓ​ടി​ച്ചാ​യി​രു​ന്നു മോ​ട്ടോ​ർ​സൈ​ക്കി​ൾ റൈ​ഡി​ങ് ഗ്രൂ​പ്പി​ന്റെ ആ​ഘോ​ഷം.

അ​തി​രാ​വി​ലെ ബ​ഹ്റൈ​നി​ലെ അ​ധാ​രി പാ​ർ​ക്കി​നു സ​മീ​പ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട സം​ഘം ഖ​മീ​സ് വ​ഴി സ​ൽ​മാ​നി​യ, ഗു​ദൈ​ബി​യ വ​ഴി മ​നാ​മ​യി​ൽ എ​ത്തു​ക​യും തു​ട​ർ​ന്ന് മു​ഹ​റ​ഖ്, അ​റാ​ദ്, അം​വാ​ജ് ഐ​ല​ൻ​ഡ് ക​ട​ന്നു ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ൽ എ​ത്തി വി​ശ്ര​മി​ക്കും.

ത​ന​തു കേ​ര​ളീ​യ​വ​സ്ത്ര​മാ​യ മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് റൈ​ഡ​ർ​മാ​ർ അ​ണി​ഞ്ഞി​രു​ന്ന​ത്. കേ​ര​ള രീ​തി​യി​ൽ സ​ൽ​വാ​ർ അ​ണി​ഞ്ഞാ​ണ് ഗ്രൂ​പ്പി​ലെ വ​നി​ത അം​ഗ​ങ്ങ​ൾ റൈ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ വി​ഷു പ​രി​പാ​ടി​ക​ളെ അ​നു​സ്മ​രി​പ്പി​ച്ച് അം​ഗ​ങ്ങ​ൾ വി​ഷു​പ്പാ​ട്ടു​ക​ൾ പാ​ടു​ക​യും വി​ഷു​ക്ക​ളി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Pleasure Riders vishu celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.