നി​സാ​ർ സാലി പി. ​ജ​യ​ച​ന്ദ്ര​​നൊ​പ്പം ബ​ഹ്റൈ​നി​ൽ

(ഫ​യ​ൽ​ചി​ത്രം)

പി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്ന യ​ഥാ​ർ​ഥ ക​ലാ​കാ​ര​ൻ

1990ൽ ​തു​ട​ങ്ങി​യ​താ​ണ് ജ​യേ​ട്ട​നു​മാ​യു​ള്ള സൗ​ഹൃ​ദം. പി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്ന ഗാ​യ​ക​ൻ കേ​വ​ലം സൗ​ഹൃ​ദ​ത്തി​ന​പ്പു​റം എ​നി​ക്ക് ജ്യേ​ഷ്ഠ​സ​ഹോ​ദ​ര തു​ല്യ​നാ​യി​രു​ന്നു. ച​മ്പ​ക്കോ​ട്ട് സ്കൂ​ളി​ൽ അ​ഞ്ചി​ൽ പ​ഠി​ക്കു​മ്പോ​ൾ എ.​ഇ.​ഒ പ​രി​ശോ​ധ​ന​ക്ക് വ​രു​ന്നു. ന​ട​ൻ ജ​ഗ​ന്നാ​ഥ വ​ർ​മ​യെ പോ​ലെ ലു​ക്കു​ള്ള​യാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ട്ടു​പാ​ടാ​ൻ അ​റി​യാ​വു​ന്ന ആ​രെ​ങ്കി​ലും ഉ​ണ്ടോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. എ​ല്ലാ​വ​രും എ​ന്റെ പേ​ര് പ​റ​ഞ്ഞു. തോ​ക്കു​ക​ൾ ക​ഥ പ​റ​യു​ന്നു എ​ന്ന ചി​ത്ര​ത്തി​ൽ ജ​യ​ച​ന്ദ്ര​ൻ പാ​ടി​യ ‘പൂ​വും പ്ര​സാ​ദ​വും’ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഞാ​ൻ പാ​ടി. പാ​ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ എ.​ഇ.​ഒ ചോ​ദി​ച്ചു. ആ​ര് പാ​ടി​യ പാ​ട്ടാ​ണ്? പി. ​ജ​യ​ച​ന്ദ്ര​ൻ. ആ​രാ​ണ് എ​ഴു​തി​യ​ത്? വ​യ​ലാ​ർ. സം​ഗീ​തം? ദേ​വ​രാ​ജ​ൻ. അ​ന്നൊ​ക്കെ ഒ​രു കു​ട്ടി പാ​ട്ടി​ന്റെ പി​ന്നാ​മ്പു​റ കാ​ര്യം പ​റ​യു​ന്ന​ത് വ​ലി​യ സം​ഭ​വ​മാ​യി​രു​ന്നു. ജ​യേ​ട്ട​നെ മ​ന​സ്സി​ൽ ആ​രാ​ധി​ച്ചു​തു​ട​ങ്ങി​യ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് ബ​ഹ്റൈ​നി​ൽ വെ​ച്ചാ​ണ്. 1987ൽ ​പ്ര​വാ​സ ലോ​ക​ത്തേ​ക്കു​പോ​യ ഞാ​ൻ ബ​ഹ്റൈ​നി​ൽ ഫി​യ​റ്റ് ക​മ്പ​നി​യി​ൽ സ​ർ​വി​സ് എ​ൻ​ജി​നീ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.

1990ൽ ​പി. ജ​യ​ച​ന്ദ്ര​ൻ ബ​ഹ്റൈ​നി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ആ​ദ്യ​മാ​യി നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ചു. ഒ​രു പ​രി​പാ​ടി​ക്കാ​യി എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് പി​ക് ചെ​യ്ത​ത് ഞാ​നാ​യി​രു​ന്നു. അ​ന്ന് തു​ട​ങ്ങി​യ ബ​ന്ധം മ​ര​ണം വ​രെ തു​ട​ർ​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ എ​ന്റെ വീ​ട്ടി​ൽ നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹം അ​തി​ഥി​യാ​യി എ​ത്തി​യി​ട്ടു​ണ്ട്. ജ​യേ​ട്ട​ന് താ​മ​സി​ക്കാ​ൻ മു​ക​ളി​ൽ വി​ശാ​ല​മാ​യ മു​റി ഒ​രു​ക്കി.

അ​തി​ന് ജ​യേ​ട്ട​ന്റെ മു​റി എ​ന്ന് പേ​ർ ചൊ​ല്ലി വി​ളി​ച്ചു. അ​ഹ​ങ്കാ​രം ഇ​ല്ലാ​ത്ത ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്റെ പാ​ട്ടു​ക​ളെ​ക്കു​റി​ച്ച​ല്ല അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്ന​ത്. ദാ​സേ​ട്ട​ന്റെ​യും മു​ഹ​മ്മ​ദ് റ​ഫി​യു​ടെ​യും പാ​ട്ടു​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു.പ്രാ​യം കൂ​ടും​തോ​റും ജ​യേ​ട്ട​ന്റെ ശ​ബ്ദം കൂ​ടു​ത​ൽ യൗ​വ​ന​തീ​ക്ഷ്ണ​മാ​യി. ത​ന്നി​ലെ ക​ലാ​കാ​ര​ന്റെ വ​ലു​പ്പം അ​റി​യാ​ത്ത ഒ​രു ശു​ദ്ധ മ​നു​ഷ്യ​നാ​യി​രു​ന്നു ജ​യേ​ട്ട​ൻ.

Tags:    
News Summary - P.Jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.