മനാമ: 600 കിലോമീറ്റർ പറവ പറത്തൽ മത്സരം സംഘടിപ്പിച്ച് ബഹ്റൈൻ. സൗദി അറേബ്യയിലെ ഹാഫർ അൽ ബാത്തിൽനിന്ന് തുടങ്ങി ബഹ്റൈനിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം. 50 പേരുടെ 1500 പറവകളാണ് മത്സരത്തിൽ മാറ്റുരച്ചത്.
മത്സരത്തിൽ ആദ്യമെത്തുന്ന പത്ത് പറവകൾക്കായിരുന്നു സമ്മാനം. ദമിസ്താൻ ഗ്രാമത്തിലെ ഹുസൈൻ മുഹമ്മദിന്റെ പറവയാണ് ഒന്നാമതായി പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെതന്നെ മറ്റൊരു പറവ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മഖാബയിൽനിന്നുള്ള സയ്യിദ് അബ്ബാസ് രണ്ടും, ആറും, എട്ടും സ്ഥാനങ്ങൾ നേടി. ജാരി അൽ-ശൈഖിൽനിന്നുള്ള മുഹമ്മദ് അൽ ഖലീഫയുടെ പറവകൾ മൂന്ന്, അഞ്ച്, ഏഴ് സ്ഥാനങ്ങൾ കരസ്ഥമാക്കി. അസ്കറിൽനിന്നുള്ള അബ്ദുൽ അസീസ് അൽ കാബി ഒമ്പതാം സ്ഥാനത്തും ബാനി ജംറയിൽനിന്നുള്ള ഇസ്മായിൽ അൽ ജംരി പത്താം സ്ഥാനവും കരസ്ഥമാക്കി.
സ്ഥിരതയില്ലാത്ത കാലാവസ്ഥയായിരുന്നിട്ടും മികച്ച ആവേശത്തോടെ മത്സരം സംഘടിപ്പിച്ചതിൽ ബഹ്റൈൻ പൈതൃക, സ്പോർട്സ് കമ്മിറ്റി ബോർഡ് അംഗവും ഹോമിങ് പീജിയൻ കമ്മിറ്റി ഹെഡുമായ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ കാബി നടത്തിപ്പ് കമ്മിറ്റിയെ പ്രശംസിച്ചു.
ബഹ്റൈനിലെ വ്യത്യസ്ത മേഖലകളിൽനിന്നുള്ളവർ ഈ മത്സരം വിജയിച്ചതിൽ രാജ്യത്തിന്റെ പരമ്പരാഗത കായികരംഗത്തിന്റെ പ്രചാരണത്തിന്റെ തോതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി ജി.സി.സി രാജ്യങ്ങളിലുടനീളം 1,000 കിലോമീറ്റർ അന്താരാഷ്ട്ര പറവ മത്സരത്തിൽ പങ്കെടുക്കാൻ ബഹ്റൈനി പറവ ഉടമകൾ തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.