??????????? ?????????? ????????? ??????? ???????????????? ???. ?? ???????????? ??????????

ഫിലിപ്പീന്‍ വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായി ഡോ. റന കൂടിക്കാഴ്​ച നടത്തി

മനാമ: ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ഫിലിപ്പീന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മൈഗ്രൻറ്​ വര്‍കേഴ്സ് കാര്യ അണ്ടര്‍ സെക്രട്ടറി സാറ ലോ അരിയോളയുമായി വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ റന ബിന്‍ത് ഈസ ബിന്‍ ദുഐജ് ആല്‍ ഖലീഫ ചര്‍ച്ച നടത്തി. ബഹ്റൈ​​െൻറ വളര്‍ച്ചയിലും പുരോഗതിയിലും ഫിലിപ്പീന്‍ പ്രവാസികളുടെ പങ്ക് ശ്ലാഘനീയമാണെന്ന് അവര്‍ പറഞ്ഞു. ബഹ്റൈനുമായി ബന്ധം ശക്തമാക്കുന്നതിന് ഫിലിപ്പീന്‍ നയതന്ത്ര കാര്യാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ ഫിലിപ്പീന്‍സുമായുള്ള സഹകരണം ബഹ്റൈന് പ്രതീക്ഷ നല്‍കുന്നതാണ്. ബഹ്റൈനിലെ വിദേശ സമൂഹത്തി​​െൻറ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനും ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് അരിയോള പറഞ്ഞു. മനുഷ്യക്കടത്തിനനെതിരായി ബഹ്റൈനിലെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്​ട്ര തലത്തിലും മേഖലയിലും ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - philippeen-dr. rana-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.