പത്തനംതിട്ട പ്രവാസി അസോസിയേഷൻ ‘ഓണാരവം 2024’ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘ഓണാരവം 2024’ പോസ്റ്റർ കലവറ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സെപ്റ്റംബർ 27ന് ബാബാ സിറ്റി, സനദിൽ വെച്ചാണ് ‘ഓണാരവം’ നടത്തപ്പെടുന്നത്. രാവിലെ ഒമ്പതുമുതൽ തുടങ്ങുന്ന പരിപാടികളിൽ ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത ഓണക്കളികളും ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന മറ്റു നിരവധി കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
കൂടാതെ വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണസദ്യയും നടക്കും. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രഷറർ വർഗീസ് മോടിയിൽ, പ്രോഗ്രാം കൺവീനർ സുനു കുരുവിള, ശ്യാം എസ്. പിള്ള, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി.പി, ഷീലു വർഗീസ്, സിജി തോമസ്, രഞ്ജു ആര്, അജു ടി. കോശി, അനിൽ കുമാർ, മോൻസി ബാബു, ലിജൊ ബാബു, റെജി തോമസ്, ബിജോയ്.പി, വിനു കെ.എസ്, അഞ്ജു വിഷ്ണു, ദയാ ശ്യാം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.