പാക്ട് ഭാരവാഹികൾ പമ്പാവാസൻ നായരെ ആദരിച്ചപ്പോൾ

പമ്പാവാസൻ നായരെ ആദരിച്ചു

മനാമ: ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് (സി.എം.എൻ )ചെയർമാനും ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയുമായ പമ്പാവാസൻ നായരെ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ആദരിച്ചു. പമ്പാവാസൻ നായർ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റ് വഴി നിരാലംബരും നിർധനരുമായ അമ്പതോളം പേർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി വി. ഡി സതീശൻ നിർവ്വഹിച്ചിരുന്നു. കൂടാതെ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.

പാലക്കാട്ടുകാരുടെയും പാക്ടിന്റെയും അഭിമാനമാണ്‌ പമ്പാവാസൻ നായർ എന്ന് പാക്ട് ഭാരവാഹികൾ പറഞ്ഞു. പാവപ്പെട്ട മനുഷ്യർക്ക് ഇനിയും ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ സി.എം.എൻ ട്രസ്റ്റിനും അദ്ദേഹത്തിനും കഴിയട്ടെ എന്നും ഈശ്വരൻ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ വിധ നന്മകളും ചൊരിയട്ടെ എന്നും പാക്ട് ഭാരവാഹികൾ ആശംസിച്ചു. പാക്ട് പ്രസിഡന്റ് അശോക് കുമാർ, ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ജനറൽ സെക്രട്ടറി ശിവദാസ് നായർ, ഭാരവാഹികളായ സതീഷ് കുമാർ, സൽമാനുൽ ഫാരിസ്, രാമാനുണ്ണി കോഡൂർ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Pampavasan Nair honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.