പാലക്കാട് പ്രവാസി അസോസിയേഷൻ സ്നേഹ സംഗമത്തിൽ നിന്ന്

പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷികം

മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കായി കൂട്ടായ്മയുടെ നാലാം വാർഷിക ആഘോഷം "സ്‌നേഹ സംഗമം" സംഘടിപ്പിച്ചു. അൽകുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാരും, കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായരും മുഖ്യാതിഥികളായി പങ്കെടുത്തു.

നിസാർ അവതാരകനായ പരിപാടി പ്രസാദ് നിയന്ത്രിച്ചു. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മുതിർന്ന അംഗം ശ്രീധറിനും, വാണി ശ്രീധറിനും രക്ഷാധികാരി ജയശങ്കറിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്തിന് പി.പി.എ സ്റ്റാർ ഓഫ് ദി ഇയർ അവാർഡിന് പ്രവർത്തക സമിതി അംഗം മണിലാൽ അർഹനായി. കൂടാതെ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ, അഷ്‌റഫ്, ഗോപിനാഥൻ എന്നിവർക്കുള്ള സമ്മാനം കോഓഡിനേറ്റർ വിനോദ്‌കുമാർ, ജിജി അരവിന്ദ്, ഹലീൽ റഹ്മാൻ എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും രാജീവ് നന്ദി അറിയിച്ചു.

Tags:    
News Summary - Palakkad Pravasi Association 4th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.