പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ ബീച്ച് ക്ലീനിങ്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) മേയ് ദിനാഘോഷത്തോടനുബന്ധിച്ച് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. ജുഫൈർ അൽ നജ്മ ക്ലബിന് പിറക് വശത്തെ ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം യൂസഫ് ലോറി (ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് -ക്യാപിറ്റൽ ഗവർണറേറ്റ്) നിർവഹിച്ചു. പാക്ട് അതിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. പാക്ട് ഭാരവാഹികളായ ജ്യോതി മേനോൻ, സുഭാഷ് മേനോൻ, സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ, രാംദാസ് നായർ, സതീഷ് കുമാർ, രമേഷ് കെ. ടി, ദീപക് വിജയൻ, അനിൽ കുമാർ, സുധീർ വനിത വിഭാഗം ഭാരവാഹികളായ സജിത സതീഷ്, ഉഷ സുരേഷ്, ഷീബ ശശി, രമ്യ ഗോപകുമാർ തുടങ്ങിയവർ ബീച്ച് ക്ലീനിങ്ങിന് നേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകരായ സത്യൻ പേരാമ്പ്ര, ഇ.വി. രാജീവൻ, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, ഷറഫ് അലി കുഞ്ഞ് എന്നിവർ സന്നിഹിതരായിരുന്നു. മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.