മനാമ: പടവ് കുടുംബവേദി അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ വെയ്റ്റ് ലോസ് ചലഞ്ചിന് ആവേശകരമായ പ്രതികരണം. വിജയികൾക്ക് അൽ റബീഹ് ഓഡിറ്റോറിയത്തിൽവെച്ച് ഉപഹാരങ്ങൾ നൽകി.
പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. പരിപാടി പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ ഉദ്ഘാടനം ചെയ്തു. ഏഴുകിലോ ശരീരഭാരം കുറച്ചുകൊണ്ട് ഒന്നാം സ്ഥാനം ഫാസിൽ താമരശ്ശേരി കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഷബിൻ അസീസ് നേടി. മൂന്നാം സ്ഥാനം നബിൽ മുഹമ്മദ്, ഫസലുൽ ഹഖ് എന്നിവർ പങ്കിട്ടു.പങ്കെടുത്ത 60 പേർക്ക് പ്രശസ്തി പത്രവും നൽകി. ആരോഗ്യ പൂർണമായ ജീവിതത്തിന്റെ ഒന്നാമത്തെ ഘട്ടം ഇതിലൂടെ സാധ്യമായെന്ന് മത്സരാർഥികൾ പറഞ്ഞു.വിജയികൾ അവരുടെ ശരീരഭാരം കുറച്ചതിനെക്കുറിച്ചും സംസാരിച്ചു.
ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഗോപിനാഥ് മേനോൻ, പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം,സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, സഈദ് റമദാൻ നദ്വി, എബ്രഹാം ജോൺ, അസീൽ അബ്ദുറഹ്മാൻ, അബ്ദുൽ സലാം എമിറേറ്റ്സ്, അൽ റബീഹ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഷഫീൽ, ഹസൽ, ഇ.വി. രാജീവ്, അബ്ദുൽ മൻഷീർ, സൽമാൻ ഉൽ ഫാരിസ്, അജി പി.ജോയ്, പടവ് എക്സിക്യൂട്ടിവ് അംഗങ്ങളായ സഹൽ തൊടുപുഴ, സജിമോൻ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപാറ, അഷറഫ് ഒൺപോർട്ട്, സഗീർ ആലുവ, മണികണ്ഠൻ, സലിം തയ്യൽ, അബ്ദുൽ ബാരി, കൊയ്വിള കുഞ്ഞ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.