മനാമ: പടവ് കുടുംബവേദി കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാം. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് ബഹ്റൈൻ സമയം രാത്രി എട്ടുമുതൽ ഒമ്പത് വരെയാണ് മത്സരം.
ബഹ്റൈൻ പ്രവാസികൾക്കുമാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ബാബു- 33532669, മുസ്തഫ പട്ടാമ്പി- 3774 0774, ഉമ്മർ പാനായിക്കുളം- 39990263 എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.