വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷത്തിൽനിന്ന്
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സല്‍മാബാദിലെ ഗാരേജുകളില്‍ ഓണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങുകളിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു.
ചെയര്മാന് എഫ്.എം ഫൈസല്‍ ഓണസന്ദേശം നല്കി. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു ജോര്‍ജ്, വൈസ് പ്രസിഡന്റ് കാത്തു സച്ചിന്‍ദേവ്, ജഗത് ക്യഷ്ണകുമാര്‍, ഡോക്ടര്‍ രൂപ്ചന്ദ്, കോഴിക്കോട് ജില്ല അസോസിയേഷന് പ്രസിഡന്റ് ജോണി താമരശ്ശേരി.
ഡബ്ല്യു.എം.സി വൈസ് ചെയര്‍പേഴ്സണ്‍ സന്ധ്യ രാജേഷ്, വനിതാ വിഭാഗം പ്രസിഡന്റ് സോണിയ വിനു, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ലീബാരാജേഷ്, ഡോക്ടര്‍ സിതാര രൂപ്ചന്ദ്, ദീപ ദിലീഫ്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. സജി ജേക്കബ്, റെനീഷ് റെജി, സിജേഷ് മുക്കാളി, റിഷാദ് വലിയകത്ത്, സാജിര്‍ ഇരുവേരി, പ്രകാശ്, കുമാര്‍, ഷെബീര്‍, ഷാഫി, സുശീല്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.