കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഫ്രണ്ട്സ് അസോസിയേഷൻ ഹാളിൽ സജീവ
അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച ഓണാഘോഷ സംഗമത്തിൽ നിന്ന്
മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസോസിയേഷൻ ‘തുമ്പക്കുടം’ ബഹ്റൈൻ, സൗദിയ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഉമൽഹസം ടെറസ് ഗാർഡനിൽ ആർ.ജെ. അപ്പുണ്ണി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം, കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവക്കൊപ്പം മെന്റലിസ്റ്റ് ഷാജിദിന്റെ വിസ്മയ പ്രകടനം പരിപാടികൾക്ക് മാറ്റ് കൂട്ടി. ബഹ്റൈൻ ജ്വാല ബാൻഡിന്റെ ഗാനമേളയും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് പൂർണത നൽകി. മോൻസി ബാബു, കണ്ണൻ, ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള കോഓഡിനേഷൻ കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.
തുമ്പക്കുടം പ്രസിഡന്റ് ജോജി ജോർജ് വന്നുചേർന്നവർക്ക് സ്വാഗതം ആശംസിച്ചു. സെക്രട്ടറി എസ്. കണ്ണൻ, സൗദിയ കോഓഡിനേറ്റർ റെന്നി അലക്സ്, പ്രകാശ് കോശി, രക്ഷാധികാരികളായ ജോയി മലയിൽ, വർഗീസ് മോടിയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രഷറർ അജീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.