മനാമ: ബഹ്റൈനിൽ ആദ്യമായി കോവിഡ് വൈറസിെൻറ ഒമിക്രോൺ വകഭേദം കണ്ടെത്തി. വിദേശത്തു നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐസൊലേഷനും മുൻകരുതൽ ക്വാറൻറീനും ഉൾപ്പെടെ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രോഗിക്ക് പ്രാദേശിക സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും ബഹ്റൈനിൽ എത്തിയശേഷം ഐസൊലേഷനിലായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രിസഭയുടെയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്ക് അനുസൃതമായി, ആഗോള സാഹചര്യം നിരീക്ഷിക്കുന്നത് തുടരും.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കോവിഡ് വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ച മുൻകരുതൽ ആരോഗ്യ നടപടികൾ പാലിക്കേണ്ടതിെൻറ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.