മനാമ: കാസർകോട് സീതാംഗോളിയിൽ25 വർഷമായി താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയായ ജയദേവിക്കും മൂന്നു മക്കൾക്കും ഇത് ആഹ്ലാദത്തിെൻറ നിമിഷമാണ്. സ്വന്തമായി ഒരു തരി മണ്ണ് പോലുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് വീട് വെക്കുവാൻ മൂന്നു സെൻറ് സ്ഥലം വാങ്ങി നൽകിയിരിക്കുകയാണ് ബഹ്‌റൈൻ ഒ.ഐ.സി.സി കാസർകോട് ജില്ല കമ്മിറ്റി. സീതാംഗോളിയിൽ പാൽ കച്ചവടം നടത്തി ജീവിക്കുന്ന ഈ കുടുംബത്തിെൻറ അവസ്ഥ മനസ്സിലാക്കിയ കാസർകോട് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കാസർകോട് ജില്ല ട്രഷറർ ആകിഫ് നൂറയെ ബന്ധപ്പെടുകയായിരുന്നു. ആകിഫ് നൂറയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ശ്രമ ഫലമായാണ് മൂന്നു സെൻറ് സ്ഥലം ജയദേവിക്കും കുടുംബത്തിനും വാങ്ങിച്ചു നൽകുവാൻ കഴിഞ്ഞത്. വസ്തുവിെൻറ പ്രമാണം കാസർഗോഡ് ഡി.സി.സിയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ജയദേവിക്ക് കൈമാറി. ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, ബഹ്‌റൈൻ ഒ.ഐ.സി.സി കാസർകോട് ജില്ല ട്രഷറർ ആകിഫ് നൂറ,ഭാസ്കർ ,റംഷീർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.